ന്യൂഡൽഹി: വിമാന ടിക്കറ്റിന്മേലുള്ള യാത്രക്കാരുടെ സുരക്ഷ ഫീസ് ഉയർത്തുന്നു. ഇന്ത്യൻ യാ ത്രക്കാർക്ക് നിലവിലെ 130 രൂപയിൽനിന്ന് 150 രൂപയായും അന്താരാഷ്ട്ര യാത്രക്കാർക്ക് നിലവിലെ 3.25 ഡോളറിൽനിന്ന് 4.85 ഡോളറായുമാണ് വർധിപ്പിക്കുക. ജൂലൈ ഒന്നു മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷ ഏജൻസികളുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം കണ്ടെത്തുന്നത് ഇതിൽനിന്നാണ്. രാജ്യത്തെ 61 വിമാനത്താവളങ്ങളുടെ സുരക്ഷ ചുമതല സി.െഎ.എസ്.എഫിനാണ്. 600 കോടി രൂപ ഇൗ ഇനത്തിൽ ഇവർക്ക് കുടിശ്ശികയുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചെങ്കിലും 2001 മുതൽ യാത്രക്കാരിൽനിന്ന് ഇൗടാക്കുന്ന ഫീസിൽ വർധന വരുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.