സ്കീയർമാർ കൊല്ലപ്പെട്ടതോടെ ജാഗ്രത നിർദേശം; ഇനിയും ഹിമപാത സാധ്യതയുണ്ടെന്ന്

ശ്രീ​ന​ഗ​ർ: ജമ്മു-കശ്മീരിൽ രണ്ട് പോളിഷ് സ്കീയർമാർ ഹി​മ​പാ​ത​ത്തി​ൽ കൊല്ലപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പ് നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാരാമുല്ല, ഗന്ദർബാൽ, കുപ്‌വാര, ബന്ദിപ്പോര എന്നിവിടങ്ങളിൽ 2,400 മീറ്റർ ഉയരത്തിൽ ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്കീ​യ​ർ​മാ​രാണ് കഴിഞ്ഞ ദിവസം ഹിമപാതത്തിൽ മരിച്ചത്. ഉ​ച്ച​ക്ക് 12.30ഓ​ടെ മ​ഞ്ഞു​വീ​ഴ്ച അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ ഹ​പ​ത്ഖു​ദ് കാ​ങ്‌​ഡോ​റി​യി​ലെ സ്‌​കീ ച​രി​വു​ക​ളി​ൽ 21 വി​ദേ​ശ പൗ​ര​ന്മാ​രും ര​ണ്ട് പ്രാ​ദേ​ശി​ക ഗൈ​ഡു​ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്ന് സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് പോ​ളി​ഷ് പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

എ​ല്ലാ ശൈ​ത്യ​കാ​ല​ത്തും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന പ്ര​ശ​സ്ത​മാ​യ അ​ഫ​ർ​വ​ത്ത് സ്കീ ​ച​രി​വു​ക​ളി​ൽ കു​ടു​ങ്ങി​യ 19 പേ​രെ ബാ​രാ​മു​ല്ല ജി​ല്ല പൊ​ലീ​സ് ടീ​മു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ഗു​ൽ​മാ​ർ​ഗി​ന​ടു​ത്തു​ള്ള സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Avalanche warning issued in 4 Jammu and Kashmir districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.