ഉത്തരാഖണ്ഡിൽ ഹിമപാതം; 28 പർവതാരോഹകർ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ-2 മേഖലയിൽ ഹിമപാതം. 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീറിങ് ഇൻസ്റ്റിസ്റ്റ്യൂട്ടിലെ 28 ട്രെയിനികളാണ് അപകടത്തിൽപ്പെട്ടതെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി അറിയിച്ചു.

പ്രദേശത്ത് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി ,സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗർവാൾ ഹിമാലയനിരകളിലാണ് ദ്രൗപതി ദണ്ഡ-2 കൊടുമുടി സ്ഥിതി ചെയ്യുന്നത്. നേരത്തെ, ഒക്ടോബർ ഒന്നിന് കേദാർനാഥ് ക്ഷേത്രത്തിന് സമീപവും ഹിമപാതമുണ്ടായിരുന്നു.

Tags:    
News Summary - Avalanche in Uttarakhand's Danda-2 peak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.