കശ്മീരിലെ സോനാമാർഗിൽ വൻ ഹിമപാതം; രണ്ട് തൊഴിലാളികൾ മരിച്ചു, ഒരാളെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിൽ വൻ ഹിമപാതത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായി. കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ബാൽതാൽ മേഖലയിലെ ഹാം, സെർബൽ മലനിരകളിലാണ് ഹിമപാതമുണ്ടായത്.

നിർമാണ കമ്പനി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിലൊരാൾ കിഷ്ത്വാർ സ്വദേശി സന്ദീപ് ആണ്. ഹിമപാതത്തെ തുടർന്ന് സിന്ധ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു.

Full View

സോനാമാർഗ് മേഖലയിലെ സോജില ചുരത്തിലും വ്യാഴാഴ്ച ഹിമപാതമുണ്ടായി. ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമപാതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്. ശ്രീനഗറിൽ 3 ഡിഗ്രി സെൽഷ്യസും ക്വാസിഗണ്ടിൽ 1.6 ഡിഗ്രി സെൽഷ്യസുമാണ് താപനില. 

Tags:    
News Summary - Avalanche In Kashmir's Sonamarg; 2 Labourer Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.