ട്രിപ്​​ പോകാൻ വിസമ്മതിച്ച 918 ഓ​ട്ടോക്കാരുടെ ലൈസൻസ്​ മുംബൈയിൽ റദ്ദാക്കി

മുംബൈ: ട്രിപ്​​ പോകാൻ വിസമ്മതിച്ച 918 ഓ​ട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസുകൾ മഹാരാഷ്​ട്ര ഗതാഗത വകുപ്പ്​ റദ്ദാക്കി . മുംബൈയിലെയും സമീപ നഗരമായ താനെയിലേ​യും ഓ​ട്ടോക്കാരുടെ ലൈസൻസുകളാണ്​ കഴിഞ്ഞ മാസങ്ങളിലായി റദ്ദാക്കിയത്​. ഓ​ട് ടോക്കാർക്കെതിരെ ഇതാദ്യമായാണ്​ ഇത്തരത്തിൽ നടപടിക്ക്​ മഹാരാഷ്​ട്ര ഗതാഗത വകുപ്പ്​ തയാറാകുന്നത്​. ട്രാൻസ്​പോ ർട്ട്​ കമീഷണർ ശേഖർ ചന്നെയാണ്​ നീക്കത്തിന്​ പിന്നിൽ.

മുംബൈ പോലൊരു മഹാനഗരത്തിൽ അത്യാവശ്യ സമയത്ത്​ ഓട്ടം വിളിച്ചാൽ ​ൈഡ്രവർമാർ പോകാൻ തയാറാകാത്തത്​ യാത്രക്കാർക്ക്​ ഏറെ ബുദ്ധിമുട്ട​ുണ്ടാക്കുന്നുണ്ട്​. മുംബൈ നഗരത്തി​​െൻറ പ്രധാന ഭാഗങ്ങളായ കുർള, ബാന്ദ്ര, ബാന്ദ്ര-കുർള കോംപ്ലക്​സ്​, ലോകമാന്യതിലക്​ ടെർമിനസ്​, താനെ സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ലൈസൻസാണ്​ റദ്ദാക്കിയത്​.

വാഹന വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഓൺലൈൻ വഴിയായതിനാൽ ലൈസൻസ്​ റദ്ദാക്കപ്പെട്ടവർക്ക്​ രാജ്യത്തി​​െൻറ ഏതിടത്തുനിന്നും ഇനി ലൈസൻസ്​ ലഭിക്കില്ലെന്ന്​ റീജനൽ ട്രാൻസ്​പോർട്ട്​ ഓഫിസർ തനാജി ചവാൻ പറഞ്ഞു. ആദ്യ തവണ നിയമം തെറ്റിച്ച ​ഒാ​ട്ടോക്കാരെ ഇതിൽനിന്ന്​ ഒഴിവാക്കണമെന്ന്​ മുംബൈ ഓ​ട്ടോറിക്ഷ മെൻ യൂനിയൻ നേതാവ്​ ശശാങ്ക്​ റാവു ആവശ്യപ്പെട്ടു. ട്രിപ്​​ പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാരെ റോഡിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാഹന വകുപ്പ്​ നടപടിയെ പിന്തുണച്ച്​ യാത്രക്കാർ രംഗത്തെത്തി.
Tags:    
News Summary - auto rickshaw license suspended in mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.