എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.

പ്രശസ്ത കന്നഡ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ല​ങ്കേഷ് പത്രികയുടെ സ്ഥാപകനുമായ പി. ല​ങ്കേഷാണ് ഭർത്താവ്. ഹിന്ദുത്വ ഭീകരർ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ല​​ങ്കേഷ് മകളാണ്. പ്രമുഖ സിനിമാ സംവിധായികയായ കവിത ല​​ങ്കേഷ്, ഇന്ദ്രജിത് ല​​​​ങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ദിര ല​​ങ്കേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മകൾ ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം നീതിക്കായുള്ള പോരാട്ടങ്ങളിൽ കുടുംബത്തോടൊപ്പം മുൻനിരയിൽ നിന്ന വ്യക്തിയാണ് ഇന്ദിര ലങ്കേഷ്. 

Tags:    
News Summary - Author Indira Lankesh passes away in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.