ന്യൂഡൽഹി: ഡൽഹിയിൽ സാമ്പത്തികതർക്കത്തെത്തുടർന്ന് യുവാവിന് നേരെ ക്രൂരമായ ആക്രമണം. പണം തിരികെ ചോദിച്ചതിനെതുടർന്ന് വിജയ് എൻക്ലേവ് സ്വദേശിയായ ലോകേഷ് ഗുപ്തയെ(32) മർദിക്കുകയും കൈകൾ ഗ്രൈന്‍റർ ഉപയോഗിച്ച് അറുത്തുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിയായ അജയ് പാൽ (53) തന്‍റെ മകളുടെ വിവാഹത്തിനായി ലോകേഷിന്റെ ടെന്റ് സർവീസ് വാടകയ്‌ക്കെടുത്തിരുന്നു. 2.5 ലക്ഷം രൂപയായിരുന്നു കരാർ. ഇതിൽ 2 ലക്ഷം രൂപയോളം അജയ്പാൽ നൽകാനുണ്ടായിരുന്നു.
ബാക്കി തുക ചോദിക്കാനായി അജയ് പാലിനെ സമീപിച്ചപ്പോഴാണ് പ്രതിയും മറ്റ് രണ്ട് കൂട്ടാളികളും ചേർന്ന് ലോകേഷിനെ ആക്രമിക്കുകയും ഗ്രൈൻഡർ ഉപയോഗിച്ച് കൈകൾ അറുത്തുമാറ്റാൻ ശ്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ലോകേഷിനെ ആദ്യം റാഷി മെഡിക്കൽ സെന്ററിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരം ദാബ്രി പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.