തമിഴ്നാട്ടിൽ മലയാളി റെയിൽവേ ഗേറ്റ്​ ജീവനക്കാരിക്ക് നേരെ ആക്രമണം; കടന്നുപിടിച്ച്​ ട്രാക്കിലൂടെ വലിച്ചിഴച്ചു, പീഡിപ്പിക്കാൻ ശ്രമം

ചെന്നൈ: ചെങ്കോട്ടക്കടുത്ത് മലയാളിയായ റെയിൽവേ ഗേറ്റ്​ ജീവനക്കാരിക്കു നേരെ ആക്രമണം. ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ തിരുനെൽവേലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ഒമ്പതു​ മണിയോടെ ഗാർഡ്​ റൂമിൽ ഫോൺ ചെയ്യുന്നതിനിടെയാണ് ആക്രമണം​. കല്ലു കൊണ്ട്​ മുഖത്തിടിക്കുകയായിരുന്നു.

പുറത്തേക്ക്​ ഓടിരക്ഷപ്പെട്ട യുവതിയെ കടന്നുപിടിച്ച്​ ട്രാക്കിലൂടെ വലിച്ചിഴച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്​ പരാതി. തെങ്കാശി പൊലീസ്​ കേസെടുത്തു. 

Tags:    
News Summary - Attack on Malayalee railway gate employee in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.