Posted On
date_range Updated On
date_range ഇന്ത്യൻ നടന് നേരെ അമേരിക്കയിൽ ആക്രമണം; ഗുരുതര പരിക്ക്
വാഷിങ്ടൺ: പഞ്ചാബി നടൻ അർമാൻ ധാലിവാലിന് നേരെ അമേരിക്കയിൽ ആക്രമണം. കത്തികൊണ്ടുള്ള ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരു ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടൻ തന്നെ അക്രമിയെ കീഴ്പ്പെടുത്തുന്നതും ഉടൻ അവിടെയുണ്ടായിരുന്ന മറ്റുള്ളവർ എത്തി പിടിച്ചുവെക്കുന്നതും വിഡിയോയിൽ ഉണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ് ബാൻഡേജിട്ട നടന്റെ ചിത്രങ്ങളും പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടനാണ് അർമാൻ ധാലിവാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.