ഉത്തർപ്രദേശിൽ എ.ടി.എസ്​ കോൺസ്​റ്റബിൾ സ്വയം വെടിവെച്ചു മരിച്ചു

ലഖ്​നോ: ഉത്തർപ്രദേശിൽ തീവ്രവാദ വിരുദ്ധ സേനയിലെ കോൺസ്​റ്റബിൾ സ്വയം നിറയൊഴിച്ച് മരിച്ചു. ചൊവ്വാഴ്​ച രാവിലെ എ.ടി.എസ്​ ഹെഡ്​ക്വാ​ട്ടേഴ്​സ്​ ബാരക്കിലാണ്​ സംഭവം. ഗോരഖ്​പൂർ സ്വദേശിയായ ബ്രിജേഷ്​ കുമാർ യാദവ്​(40) ആണ്​ ആത്മഹത്യ ചെയ്​തത്​.

മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. കുടുംബകലഹമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ കരുതുന്നതായി സരോജിനി നഗർ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - ATS constable shoots himself dead - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.