ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വ്യാപകമാകുന്നു- പീപ്പിൾസ് ട്രിബ്യൂണൽ

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ​യും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക്രൈ​സ്ത​വ​രെ ഉ​ന്ന​മി​ട്ട് ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​യാ​യ പീ​പ്പി​ൾ​സ് ട്രി​ബ്യൂ​ണ​ൽ.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യം ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ൺ ദ​യാ​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​ന്‍റെ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡോ​ക്യു​മെ​ന്‍റ​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

പു​രു​ഷ​ന്മാ​രെ ശാ​രീ​രി​ക​മാ​യി മ​ർ​ദി​ക്കു​ക​യും ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന നീ​ച​വും ഹീ​ന​വു​മാ​യ സം​ഭ​വ​ങ്ങ​ൾ പ​ല കോ​ണു​ക​ളി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഗ​ർ​ഭി​ണി​ക​ളെ​പ്പോ​ലും ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യ വി​ദ്യ ദി​ന​ക​ർ വി​ശ​ദീ​ക​രി​ച്ചു.

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ലെ​ന്നും, മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണം അ​ക്ര​മ​ങ്ങ​ൾ​ക്കു​ള്ള മ​റ​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പൗ​ര​സ​മൂ​ഹ​വും സ്ഥാ​പ​ന​ങ്ങ​ളും ഭ​ര​ണ​കൂ​ട​വും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Atrocities Against Christians Rising in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.