Posted On
date_range Updated On
date_range അഞ്ചിരട്ടി പണം തന്ന് എ.ടി.എം, ഓടിക്കൂടി ആളുകൾ
നാഗ്പൂർ: 500 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയത് 2500 രൂപ. അത്ഭുതത്തോടെ ഒരിക്കൽ കൂടി നോക്കിയപ്പോഴും കിട്ടിയത് അഞ്ചിരട്ടി പണം! മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഖപർഖേദയിലെ സ്വകാര്യ ബാങ്കിന്‍റെ എ.ടി.എമ്മിലാണ് പണം ശരിക്കും ഒഴുകിയത്.
വിവരമറിഞ്ഞ നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽ പണമെടുക്കുവാൻ തടിച്ചുകൂടി. ബാങ്കിൽ അക്കൗണ്ടുള്ള ഒരാൾ പൊലീസിൽ വിവരം അറിയിച്ചപ്പോഴാണ് എ.ടി.എം താൽക്കാലികമായി അടച്ചുപൂട്ടിയത്.
മെഷീനിൽ 100 രൂപ വിതരണം ചെയ്യണ്ട ട്രേയിൽ 500 രൂപ അബദ്ധത്തിൽ സൂക്ഷിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് പൊലിസ് പറഞ്ഞു. ആർക്കെതിരെയും ഇതുവരെ കേസുകൾ എടുത്തിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.