മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു
ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ പത്ത് മണി വരെ ഹര ിയാനയിൽ 8.92 ശതമാനവും മഹാരാഷ്ട്രയിൽ 5.77 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഹരിയാനയിൽ 90ഉം മഹാരാഷ്ട്രയിൽ 288ഉം നിയോജ ക മണ്ഡലങ്ങളിേലക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന് നേരം ആറ് മണി വരെ തുടരും.
ഹരിയാനയിൽ 1169 സ്ഥാനാർഥികളും മഹാരാഷ്ട്രയിൽ 3237 സ്ഥാനാർഥികളുമടക്കം 4400 പേരാണ് ജനവിധി തേടുന്നത്. ഹരിയാനയിൽ 19578ഉം മഹാരഷ്ട്രയിൽ 96661ഉം പോളിങ് ബൂത്തുകളിലാണ് ജനങ്ങൾ സമ്മദിദാനാവകാശം വിനിയോഗിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി, ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐ.എൻ.എൽ.ഡി) സമീപകാലത്ത് രൂപീകൃതമായ ജൻനായക് ജനതാ പാർട്ടി(ജെ.ജെ.പി) എന്നീ കക്ഷികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
മഹാരാഷ്ട്രയിൽ ബി.ജെ.പി150 സീറ്റുകളിലും അവരുടെ സഖ്യകക്ഷിയായ ശിവസേന 124 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിൽ ചെറിയ സഖ്യകക്ഷികളുമാണ് മത്സരിക്കുന്നത്. അതേസമയം കോൺഗ്രസ് എൻ.സി.പിയുമായി ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഈ മാസം 24നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.