ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ബി.ജെ.പിക്ക് വോട്ടില്ല' ഹാഷ്ടാഗ്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ 'നോ വോട്ട് ടു ബി.ജെ.പി' എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങ്.
നിരവധിപേർ ഹാഷ്ടാഗ് പങ്കുവെച്ച് കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്താണ് കർഷകരുടെ പ്രചാരണം.
ബംഗാളിൽ കർഷകരുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് വോട്ടില്ല എന്ന പ്രചാരണ വാക്യവുമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് 'നോ വോട്ട് ടു ബി.ജെ.പി' പ്രതിേഷധം ട്വിറ്ററിലും ഉയർന്നത്.
2022ഒാടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സർക്കാറിന്‍റെ വാഗ്ദാനം. എന്നാൽ കർഷക സമൂഹത്തിന് കുഴിമാടം ഒരുക്കുകയാണ് യഥാർഥത്തിൽ മോദി സർക്കാർ ചെയ്യുന്നതെന്നും കർഷകർ ആരോപിച്ചു. കർഷകർ മാത്രമല്ല രാജ്യത്തെ ജനങ്ങൾ മുഴുവൻ കാമ്പയിനിന് പിന്തുണയുമായി എത്തണമെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.