തുലേശ്വർ ദാസിനെ ചുമലിലേറ്റി പോകുന്ന നിഹാരിക

കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ ചുമലിലേറ്റി മരുമകൾ; അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങൾ

കോവിഡ് രണ്ടാം തരംഗത്തിനിടെ സമൂഹമാധ്യമങ്ങളിൽ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് അസമിലെ റഹ സ്വദേശിയായ ഒരു യുവതി. കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച മരുമകൾ നിഹാരിക ദാസാണ് ഇപ്പോൾ വാർത്തകളിലെ താരം.

നിഹാരികയുടെ കഥ അസാമീസ് നടി എമി ബറുവയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്. കൂടാതെ, നിഹാരിക ഭർതൃപിതാവ് തുലേശ്വർ ദാസിനെ ചുമലിലേറ്റി നടന്നു പോകുന്നതിന്‍റെ ചിത്രവും പങ്കുവെച്ചു. ഇതോടെയാണ് നിരാഹികയുടെ വീരകഥ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

തുലേശ്വറും നിഹാരികയും

നാഗോനിലെ റഹ പ്രദേശത്തെ അടക്ക വിൽപനക്കാരനായ തുലേശ്വർ ദാസിന് ജൂൺ രണ്ടിനാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുലേശ്വറിനെ ആശുപത്രിയിലെത്തിക്കാൻ നിഹാരിക ഒരു ഒാട്ടോറിക്ഷ ഏർപ്പാടാക്കിയിരുന്നു. എന്നാൽ, ഇടുങ്ങിയ തെരുവിലൂടെ ഒാട്ടോറിക്ഷക്ക് കടന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഭർതൃപിതാവിനെ ചുമലിലേറ്റി നിഹാരിക ആശുപത്രിയിലെത്തിച്ചത്.


'ഇന്ന് സ്ത്രീശക്തിയുടെ അത്ഭുതകരമായ പ്രകടനത്തിന്‍റെ ദിനമാണ്. തന്‍റെ ഭർതൃപിതാവ് തുലേശ്വർ ദാസിനെ മരുമകൾ നിഹാരിക ദാസ് ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, നിഹാരികയും കോവിഡ് പോസിറ്റീവ് ആണ്. പ്രചോദനമായ യുവതി വേഗം സുഖംപ്രാപിക്കട്ടെ'-എമി ബറുവ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Assam's Niharika Das carries Covid-infected father-in-law on back. Photo goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.