മോദിയുടെ 'പ്രവചനം' കൃത്യമായി, അസമിൽ തെരഞ്ഞെടുപ്പ്​ മാർച്ചിൽ തന്നെ

രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഉറ്റുനോക്കിയത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രഖ്യാപനമാണ്​. അസമിൽ തെരഞ്ഞെടുപ്പ്​ മാർച്ചിൽ ഉ​ണ്ടായേക്കുമെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്​. മോദിയുടെ പ്രവചനം ശരിവച്ചുകൊണ്ട്​ മാർച്ചിൽ തന്നെയാണ്​ അസമിൽ ഇലക്ഷൻ ആരംഭിക്കുക. മൂന്ന്​ ഘട്ടങ്ങളിലായാണ്​ ഇവിടെ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഒന്നാംഘട്ടം മാർച്ച്​ 27നും, രണ്ടും മൂന്നുംഘട്ടങ്ങൾ ഏപ്രിൽ ഒന്ന്​, ആറ്​ തീയതികളിലും നടക്കും.


മോദി പറഞ്ഞത്​

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മൂന്ന്​ സന്ദർശനങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലേക്ക്​ നടത്തിയത്​. ഈ മാസം 22ന്​ നടത്തിയ സന്ദർശനത്തിലാണ്​ അസമിലെ തെരഞ്ഞെടുപ്പ്​ തീയതിയെപറ്റി മോദി സൂചന നൽകിയത്​. മാർച്ചിൽ​ സംസ്​ഥാനത്ത്​ ഇലക്ഷൻ ഉണ്ടാകുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇലക്ഷൻ കമീഷൻ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പ്രധാനമന്ത്രി തെര​െഞ്ഞടുപ്പ്​ തീയതി 'പ്രവചിച്ചതിൽ' അന്നുതന്നെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. അസം സന്ദർശനത്തിൽ 3,000 കോടിയിലധികം തുകയുടെ അഞ്ച്​ പദ്ധതികൾ മോദി പ്രഖ്യാപിച്ചിരുന്നു.

ധേമാജിയിലെ എഞ്ചിനീയറിങ് കോളജ്​ അനാച്ഛാദനം ചെയ്ത അദ്ദേഹം ഗുവാഹത്തിക്ക് സമീപമുള്ള സുവാൽകുച്ചി പട്ടണത്തിൽ മ​െറ്റാരു കോളജിന്​ തറക്കല്ലിടുകയും ചെയ്​തു. 'ഇലക്ഷൻ കമീഷൻ 2016 ലെ തെരഞ്ഞെടുപ്പ്​ അസമിൽ പ്രഖ്യാപിച്ചത്​ മാർച്ച്​ ആദ്യമായിരുന്നു. ഇപ്രാവശ്യവും മാർച്ച്​ ആദ്യംതന്നെ തെര​െഞ്ഞടുപ്പ്​ നടക്കുമെന്നാണ്​ ഞങ്ങൾ പ്രതീക്ഷിക്കുന്നത്​' -മോദി പരിപാടികളിലൊന്നിൽ പറഞ്ഞു. മാർച്ച്​ ആദ്യമെന്നത്​ മാർച്ച്​ അവസാനത്തിലേക്ക്​ മാറി എന്നതൊഴിച്ചാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൃത്യമാവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.