മൈസൂർ: മൈസൂരുവിൽ അസം സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ ‘അനധികൃത ബംഗ്ലാദേശികൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൈസൂരുവിലെ ഒരു സംഘം തൊഴിലാളികൾക്ക് നേരെയാണ് പദ്മശ്രീ എന്ന് പേരുള്ള സ്ത്രീയുടെ മോശം പെരുമാറ്റം ഉണ്ടായത്. സ്ത്രീ, പുരുഷന്മാർ, കുട്ടികൾ എന്നിവരടങ്ങുന്നതായിരുന്നു തൊഴിലാളി സംഘം. ‘നിങ്ങൾ ശരിയായി പറയൂ, ബംഗ്ലാദേശിൽ നിന്ന് വന്നവരല്ലേ?, നിങ്ങൾ നുഴഞ്ഞുകയറ്റക്കാരല്ലേ?" എന്ന് സ്ത്രീ ഇവരോട് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ തങ്ങൾ അസമിൽനിന്ന് ജോലി ആവശ്യങ്ങൾക്കായി മൈസൂരുവിലെത്തിയവരാണെന്ന് തൊഴിലാളികൾ മറുപടി നൽകി. ഇത് വകവെക്കാതെ, ഉടൻ തന്നെ പൊലീസ് വരുമെന്നും ബജ്റങ്ദൾ പ്രവർത്തകർ എത്തുമെന്നും പറഞ്ഞ് സ്ത്രീ ഇവരെ ഭീഷണിപ്പെടുത്തി. ‘അവിടുത്തെ സർക്കാർ നിങ്ങളെ ഓടിക്കുകയാണല്ലോ, അതുകൊണ്ട് കർണാടകയിലേക്ക് രഹസ്യമായി വന്നതല്ലേ?’ എന്നും സ്ത്രീ ചോദിക്കുന്നുണ്ട്.
അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.