പരസ്യങ്ങളില്‍ ഹിന്ദ്‌വെയര്‍ ട്രേഡ്‌മാര്‍ക്ക് ദുരുപയോഗം ചെയ്തു; ഗൂഗ്ളിന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രശസ്ത സാനിറ്ററിവെയർ ബ്രാൻഡായ ഹിന്ദ്‌വെയറിന്റെ ട്രേഡ്‌മാർക്ക് ഗൂഗ്ളിന്റെ ആഡ്‌വേർഡ്‌സ് പ്രോഗ്രാമിനായി കീവേഡുകളായി ഉപയോഗിച്ച സംഭവത്തിൽ ഗൂഗ്ളിന് വൻ തിരിച്ചടി. ഹിന്ദ്‌വെയർ കമ്പനിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഗൂഗ്ളിന് നിർദ്ദേശം നൽകി.

ജസ്റ്റിസ് മിനി പുഷ്കർണ അധ്യക്ഷയായ ബെഞ്ചാണ് ഹിന്ദ്‌വെയർ ലിമിറ്റഡ് സമർപ്പിച്ച രണ്ട് ഹർജികളിൽ നിർണായക വിധി പ്രസ്താവിച്ചത്. ട്രേഡ്‌മാർക്കുകൾ പരസ്യങ്ങൾക്കായി കീവേഡുകളായി ഉപയോഗിക്കുന്നത് ട്രേഡ്‌മാർക്ക് നിയമപ്രകാരം അനധികൃതമായ നേട്ടം കൊയ്യലായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

രണ്ട് ഹർജികളിലുമായി 15 ലക്ഷം രൂപ വീതം ആകെ 30 ലക്ഷം രൂപ നഷ്ടപരിഹാരമായി ഗൂഗ്ൾ എൽ.എൽ.സി, ഗൂഗ്ൾ ഇന്ത്യ എന്നിവർ ചേർന്ന് നൽകണം. വിധി വന്ന് എട്ട് ആഴ്ചയ്ക്കകം ഈ തുക കൈമാറാനാണ് ഉത്തരവ്. ഹിന്ദ്‌വെയർ, ഹിന്ദ്‌വെയർ സാനിറ്ററിവെയർ , ഹിന്ദ്‌വെയർ സാനിറ്ററി,ഹിന്ദ്‌വെയർ സാനിറ്ററി ഇന്ത്യ എന്നീ പേരുകൾ തങ്ങളുടെ പരസ്യ പ്ലാറ്റ്‌ഫോമുകളിൽ കീവേഡുകളായി ഉപയോഗിക്കുന്നതിൽ നിന്ന് ഗൂഗ്ളിനെ കോടതി വിലക്കുകയും ചെയ്തു.

Tags:    
News Summary - Delhi High Court imposes ₹30 lakh fine on Google for misuse of Hindware trademark as keyword in Google Ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.