ഗുവാഹതി: അസമിലെ ഗോലാഘട്ട് ജില്ലയിലെ തേയിലത്തോട്ടം മേഖലയിൽ വിഷമദ്യം കഴിച്ച് ഒ മ്പത് സ്ത്രീകൾ ഉൾപ്പെടെ 32 പേർ മരിച്ചു. അവശ നിലയിലായ 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽമിര തേയില തോട്ടത്തിലെ തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രി വാറ്റുചാരായം കഴിച്ചത്. പലരുടേയും മൃതദേഹങ്ങളാണ് നാട്ടുകാർ ഗോലാഘട്ട് സിവിൽ ആശുപത്രിയിലെത്തിച്ചതെന്ന് െപാലീസ് പറഞ്ഞു.
അവശനിലയിലായ 50 പേരെ ജോർഹത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണനിരക്ക് കൂടാനിടയുണ്ടെന്ന് ജില്ല അധികൃതർ പറഞ്ഞു. വിഷം കലർന്ന മദ്യം 100ലേറെ പേർ ഉപയോഗിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.