Posted On
date_range Updated On
date_range അസമിലെ ആൾക്കൂട്ട കൊല: മൂന്നു പേർകൂടി അറസ്റ്റിൽ
ഗുവാഹതി: അസമിൽ രണ്ടുപേരെ ആൾക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിൽ മൂന്നു പേർകൂടി അറസ്റ്റിൽ. സംഭവത്തിൽ കഴിഞ്ഞ ദിവസം 16 പേരെ പിടികൂടിയിരുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ പൊലീസ് പരിശോധന ഉൗർജിതമാക്കി.
സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ സന്ദേശങ്ങൾ പോസ്റ്റ്ചെയ്തതിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 13 േപരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരെന്നു പറഞ്ഞ് നിലോൽപൽ ദാസ്, സുഹൃത്ത് അഭിജിത് നാഥ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. കർബി അംഗ്ലോങ് ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.