Posted On
date_range Updated On
date_range ഭാര്യ മരിച്ചതിന് പിന്നാലെ അസം ഡി.ഐ.ജി വെടിവെച്ച് മരിച്ചു
ഗുവാഹതി: അർബുദം ബാധിച്ച് ഭാര്യ മരിച്ച് മിനിറ്റുകൾക്കകം അസമിലെ ഐ.പി.എസ് ഉേദ്യാഗസ്ഥൻ സർവിസ് റിവോൾവറുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു. അസമിലെ ആഭ്യന്തര സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി ഷിലാദിത്യ ചേട്ടിയ (44) ആണ് മരിച്ചത്.
ഏറെ നാളായി അസുഖബാധിതയായിരുന്ന ഭാര്യ അഗോമണി ബർബറുവയുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽവെച്ച് ഷിലാദിത്യ സ്വയം വെടിയുതിർത്തത്. രണ്ടു മാസമായി ഗുവാഹതിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഭാര്യയുടെ ചികിത്സ.
ചൊവ്വാഴ്ച വൈകീട്ട് 4.30നായിരുന്നു ഭാര്യ മരിച്ചത്. പ്രാർഥിക്കാനുണ്ടെന്ന് പറഞ്ഞ് ഡോക്ടറെയും നഴ്സിനെയും പുറത്തിറക്കിയ ശേഷമാണ് ഭാര്യയുടെ മൃതദേഹത്തിന് സമീപം ഷിലാദിത്യ വെടിവെച്ച് മരിച്ചത്. 2009 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.