കോവിഡ്: മാധ്യമപ്രവർത്തകർക്ക്​ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ പ്രഖ്യാപിച്ച്​ അസം സർക്കാർ

ഗുവാഹതി: കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ​ ഏർപ്പെട്ട മാധ്യമപ്രവർത്തകർക്ക്​ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ പ്രഖ്യാപിച്ച്​ അസം മുഖ്യമന്ത്രി സർബനന്ദ സോനോവാൽ. മാധ്യമപ്രവർത്തകർക്ക്​ പിന്തുണ നൽകാൻ സർക്കാറിന്​ ബാധ്യതയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

‘നിരവധി പ്രതിസന്ധികൾക്കിടയിലാണ്​ മാധ്യമപ്രവർത്തകർ കോവിഡ്​ ദുരന്തം റിപ്പോർട്ട്​ ചെയ്യുന്നത്​. ജീവൻ പണയം വെച്ച്​ പ്രവർത്തന മേഖലയിൽ തുടരുന്ന മാധ്യമ പ്രവർത്തകർ യഥാർഥ താരങ്ങളാണ്​. അവർക്കായി സർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ പരിരക്ഷ ഏർപ്പെടുത്തും’ - സോനോവാൽ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​​െൻറ കണക്കുകൾ പ്രകാരം 36 പേർക്കാണ്​ അസമിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​​.

Tags:    
News Summary - Assam govt announces Rs 50 lakh insurance cover to journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.