അസമിൽ വീണ്ടും ബു​ൾഡോസർ രാജ്: 2,500 വീടുകളും പള്ളികളും സ്‌കൂളുകളും തകർക്കുമെന്ന് സർക്കാർ

തെസ്പൂർ (അസം): ഇടവേളക്ക് ശേഷം അസമിൽ വീണ്ടും ബുൾഡോസർ രാജ് നടപ്പാക്കുന്നു.  സോനിത്പൂർ ജില്ലയിലെ ബുർഹാചാപോരി വന്യജീവി സങ്കേതത്തിന് സമീപമുള്ള വീടുകളും സ്ഥാപനങ്ങളുമാണ് കൈയേറ്റം ആരോപിച്ച് തകർക്കുന്നത്. 

2,500 വീടുകളും പള്ളികളും സ്‌കൂളുകളും മൂന്ന് ദിവസം കൊണ്ട് തകർക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. 50 ബുൾഡോസർ, 30 ട്രാക്ടർ എന്നിവ ഉപയോഗിച്ച് വൻ ​പൊലീസ് സന്നാഹത്തോടെ ചൊവ്വാഴ്ച തുടങ്ങിയ ഇടിച്ചുനിരത്തൽ വ്യാഴാഴ്ച വരെ തുടരും.

പതിറ്റാണ്ടുകളായി മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകളും കെട്ടിടങ്ങളുമാണ് സർക്കാർ ബുൾഡോസറുകൾകൊണ്ട് ഇടിച്ചുനിരപ്പാക്കുന്നത്. ഇവയെല്ലാം വനഭൂമി കൈയേറി നിർമിച്ചതാണെന്നാണ് ഹിമന്ത ബിശ്വശർമ മുഖ്യമന്ത്രിയായ ബി.ജെ.പി സർക്കാറിന്‍റെ ആരോപണം.

ദശാബ്ദങ്ങളായി ആയിരക്കണക്കിന് ആളുകൾ വനഭൂമി അനധികൃതമായി കൈവശം വെക്കുകയായിരുന്നുവെന്നും 1,892 ഹെക്ടർ ഭൂമിയിലെ കൈയേറ്റം നീക്കംചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സോനിത്പൂർ ഡെപ്യൂട്ടി കമീഷണർ ദേബ കുമാർ മിശ്ര പറഞ്ഞു. 2,513 കുടുംബങ്ങൾ ഈ​ മേഖലയിൽ താമസിക്കുന്നുണ്ട്.

Tags:    
News Summary - Assam government's massive bulldozer raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.