ഗുവാഹത്തി: അസമിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ നേതാവായ രാജു പ്രസാദ് ശർമ (65)യാണ് മരിച്ചത്. തെൻറ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അവിവാഹിതനായ ശർമ, കടുത്ത മതവിശ്വാസിയായിരുന്നെന്ന് പാർട്ടി നേതാക്കൾ പറയുന്നു. കഴിഞ്ഞ 40 വർഷമായി പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന ശർമ, വിവിധ സാമൂഹിക സംഘടനകളുടേയും ഭാഗമായിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം പാർട്ടി ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മരിക്കുംമുമ്പുള്ള ശർമയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിെൻറ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.