ഗുവാഹതി: വിവാദമായ അസം ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) അന്തിമ കരടിൽ പുറത്തായ പ്രമുഖരിൽ കോൺഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിയും. അസമിലെ ആദ്യ വനിത മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂറിെൻറ പേരാണ് പട്ടികയിലില്ലാത്തത്. രാജ്യത്ത് മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിതയാണ് ഇവർ. 1980 ഡിസംബർ ആറു മുതൽ 1981 ജൂൺ 30 വരെയാണ് അൻവാറ തൈമൂർ മുഖ്യമന്ത്രിയായത്. 1983 മുതൽ 1985 വരെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു.
1991ൽ കൃഷിമന്ത്രിയായി. 1988ൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ഗുവാഹതിയിലാണ് ഇവരുടെ വീട്. തെൻറ പേര് പട്ടികയിലില്ലാത്തതിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് അൻവാറ തൈമൂർ ഫോർ ടി.വി ന്യൂസ് ചാനലിനോട് പറഞ്ഞു. അസുഖബാധിതയായ ഇവർ ഇപ്പോൾ മകനോടൊപ്പം ആസ്ട്രേലിയയിലാണ്. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിെൻറ സഹോദരൻ ഇക്റമുദ്ദീൻ അലി അഹ്മദിെൻറ കുടുംബാംഗങ്ങളുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല. ജൂലൈ 30ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് 40 ലക്ഷം പേരാണ് പുറത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.