ന്യൂഡൽഹി: അസമിൽ പൗരത്വ ബിൽ നടപ്പാക്കിയതോടെ തടവിലാക്കപ്പെട്ട അനധികൃത വിദേശതാമസക്കാരെ വിട്ടയക്കുന്നത് പരി ഗണിക്കണമെന്ന് സുപ്രീംകോടതി. ആവശ്യമായ സന്ദർഭങ്ങളിൽ ഹാജരാകണമെന്ന ഉപാധിയിൽ ഇവരെ വിട്ടയക്കുന്നത് പരിഗണിക്കാ മെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് അസം സർക്കാറിനോട് പറഞ്ഞു.
നിയമപരമായ നടപടികൾക്ക് ഇവരെ ഹാജരാക്കാൻ ആവശ്യമായ ഉപാധികൾ വെക്കാം. അനധികൃത താമസക്കാരുടെ പൗരത്വ പ്രശ്നത്തിൽ നിയമനടപടി തീർപ്പാക്കാൻ ആയിരത്തോളം ട്രൈബ്യൂണലുകൾ ആരംഭിക്കാൻ അസം സർക്കാറിനു നിർദേശവും നൽകി.
തടവിലാക്കപ്പെട്ടവരുടെ മോചനത്തിന് ആവശ്യമായ നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകാൻ, പൗരത്വ വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി അഡ്വ. പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.