ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനത്തെ അസ്വസ്ഥമാക്കുമെന്ന ആശങ്കകൾക്കിടയിൽ ഇൗ മാ സം 31ന് അസമിലെ പൗരത്വപ്പട്ടിക പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൗരത്വപ ്പട്ടികയിൽനിന്ന് പുറത്താകുന്നവർ വിദേശിയാണോ എന്ന് തീർപ്പുകൽപ്പിക്കാൻ സംസ്ഥാ ന വ്യാപകമായി 400 വിദേശി ട്രൈബ്യൂണലുകൾ പുതുതായി ആരംഭിക്കുമെന്ന് അസം സർക്കാർ അറിയിച ്ചു. നിലവിലുള്ളതിന് പുറമെയാണിതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ പ്പട്ടിക പുറത്തിറങ്ങുന്നതോടെ സംഭവിക്കുന്ന ക്രമസാമാധാന പ്രശ്നങ്ങൾ തടയാൻ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അസം സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിൽ പേരില്ലാത്തവർക്ക് അപ്പീൽ നൽകാനുള്ള സമയപരിധി 60 ദിവസത്തിൽനിന്ന് 120 ദിവസമാക്കി വർധിപ്പിക്കുകയും ചെയ്തു. അതിനുശേഷവും അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കാൻ കഴിയാതെവന്നാൽ കാര്യങ്ങൾ ട്രൈബ്യൂണലിലേക്ക് നീങ്ങും. 1964ലെ വിദേശി ട്രൈബ്യൂണൽ നിയമം അനുസരിച്ച് ഒാരാളെ വിദേശിയായി പ്രഖ്യാപിക്കാൻ ട്രൈബ്യൂണലിന് മാത്രമേ അധികാരമുള്ളൂവെന്ന് അസം സർക്കാർ അറിയിച്ചു.
അതിനാൽ ദേശീയ രജിസ്ട്രാർ ജനറൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ചിെൻറ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന ദേശീയ പൗരത്വപ്പട്ടികയിൽ പേരില്ലാത്ത എല്ലാവരും വിദേശികളാകില്ല എന്ന് സർക്കാർ അറിയിച്ചു. പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവർ വിദേശിയാണെന്ന് ട്രൈബ്യൂണൽ പ്രഖ്യാപിക്കുന്ന മുറക്ക് അവരെ പ്രത്യേകമൊരുക്കിയ തടവറകളിലേക്ക് മാറ്റും.
വിദേശികളാണെന്ന് ട്രൈബ്യൂണൽ വിധിച്ചാലും അവർ തങ്ങളുടെ പൗരന്മാരാണെന്ന് അംഗീകരിക്കാൻ ബംഗ്ലാദേശ് അടക്കമുള്ള അതിർത്തി രാജ്യങ്ങൾ തയാറാകാത്തതുകൊണ്ടാണ് ഇവരെ തടവറകളിലേക്ക് മാറ്റുന്നത്. ആ തരത്തിൽ ഒരു ചർച്ചയും അയൽരാജ്യങ്ങളുമായി നടത്താൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. അതിനാൽ വിദേശി ട്രൈബ്യൂണൽ വിദേശികളായി മുദ്രകുത്തുന്ന ഭൂരിപക്ഷംപേരും കുടുംബങ്ങളിൽനിന്ന് അടർത്തി മാറ്റപ്പെട്ട് തടവറകളിൽ ശിഷ്ടകാലം കഴിച്ചുകൂേട്ടണ്ടി വരും.
അന്തിമ പൗരത്വപ്പട്ടികയിൽ പേരില്ലാത്തതുകൊണ്ട് മാത്രം ആരും അറസ്റ്റിലാകില്ലെന്നും ട്രൈബ്യൂണൽ തീരുമാനം വന്നശേഷമേ തടവറയിലേക്ക് മാറ്റൂവെന്നും അസം ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ല നിയമ സഹായ അതോറിറ്റിയുടെ സഹായത്തോടെ പട്ടികയിൽനിന്ന് പുറത്താകുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. പ്രേത്യക പദവി റദ്ദാക്കിയതിനെ തുടർന്ന് അസ്വസ്ഥമായ കശ്മീരിന് പിറകെ ലക്ഷങ്ങൾക്ക് പൗരത്വമില്ലാതായാൽ അസമിലെന്ത് സംഭവിക്കുമെന്ന ആശങ്കയാണെങ്ങും.
കരട് പട്ടികയിൽനിന്ന് 40 ലക്ഷം പേരാണ് നേരത്തെ പുറത്തായത്. ഇതിൽ നിരവധിപേർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. കരട് പട്ടികയിലില്ലാത്ത 95 ശതമാനം പേരും മാനസിക സമ്മർദത്തിലാണെന്ന പഠന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.