കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും, രാജസ്ഥാനിൽനിന്ന് മാറില്ലെന്നും ഗെഹ്‌ലോട്ട്

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥിരീകരിച്ചു. എന്നാൽ താൻ ഒരിക്കലും രാജസ്ഥാനിൽ നിന്ന് മാറിനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാമനിർദേശ പത്രിക സമർപ്പിക്കും, അതിനുശേഷം മറ്റ് നടപടിക്രമങ്ങളും തെരഞ്ഞെടുപ്പും നടക്കും. ഇതെല്ലാം ഭാവിയെ ആശ്രയിച്ചിരിക്കുന്നു. രാജസ്ഥാനിൽ എന്ത് സാഹചര്യമാണ് ഉരുത്തിരിയുന്നത് എന്ന് നോക്കാം. കോൺഗ്രസ് ഹൈകമാൻഡും രാജസ്ഥാൻ എം.എൽ.എമാരും എന്ത് ചിന്തിക്കുന്നു എന്നും നോക്കാം. എല്ലാം ഇക്കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് -ഗെഹ്‌ലോട്ട് പറഞ്ഞു.

നേരത്തെ, പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്ക് ഒരുമിച്ച് കൊണ്ട് പോകാനാകുമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. എന്നാൽ, ഒരാൾക്ക് ഒരു പദവി എന്നത് പാലിക്കുമെന്ന് രാഹുൽ ഗാന്ധി സൂചന നൽകിയതിന് പിന്നാലെ മനംമാറ്റമുണ്ടായി. തുടർന്ന്, താൻ കോൺഗ്രസ് അധ്യക്ഷനാവുകയാണെങ്കിൽ നിയമസഭാ സ്പീക്കറായ സി.പി. ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ പുതിയ ഉപാധി വെച്ചിരുന്നു.

പാർട്ടിയിൽ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനാണ് സി.പി. ജോഷി. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെഹ്‌ലോട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Ashok Gehlot confirms bid for Congress president, but wont stay away from Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.