അസമിലെ വെള്ളപ്പൊക്കം ;ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു


കച്ചാർ : അസമിലെ കച്ചാർ ജില്ലയിലെ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടിയടക്കം മൂന്നു പേർ മരിച്ചു . ജില്ലയിലെ 40,000 ത്തിലധികം ആളുകൾ ദുരിതത്തിലാണ് .

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ ) കണക്കനുസരിച്ചു ജില്ലയിലെ 138 വില്ലേജുകളിലായി 41,037 പ്രളയബാധിതർ ജില്ലാ ഭരണകൂടം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. പ്രളയത്തിൽ 2099 .6 ഹെക്‌ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി .

കോപ്പിലി നദിയിലെ വെള്ളപ്പൊക്കത്തിൽ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതിനെത്തുടർന്ന് അസമിലെ നാഗോൺ ജില്ലയിലെ കാമ്പൂർ പ്രദേശത്തെ വെള്ളപ്പൊക്കം കൂടുതൽ വഷളായി.

എഎസ്ഡിആർഎഫ് ,ഫയർ ആൻഡ് എമർജൻസി സർവീസ് ,ജില്ലാ ഭരണകൂടം എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് .

Tags:    
News Summary - asam flood: 3 died included a child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.