പെട്രോൾ വില കൂട്ടിയത്​ ഭാവി മുന്നിൽകണ്ടുള്ള മോദിയുടെ തന്ത്രം; അഭിനന്ദവുമായി മധ്യപ്രദേശ്​ മന്ത്രി

ഭോപാൽ: രാജ്യത്ത്​ പെ​േ​​ട്രാൾ വില വർധിപ്പിക്കുന്നതിൽ പ്രധാനമന്ത്രിക്ക്​ അഭിനന്ദവുമായി മധ്യപ്രദേശ്​ മന്ത്രി. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ്​ സാരങ്കാണ്​ മോദിക്ക്​ അഭിനന്ദനവുമായി എത്തിയത്​. രാജ്യത്ത്​ സോളാർ, വൈദ്യുത ഊർജ ഉപയോഗം വർധിപ്പിക്കുന്നതിനാണ്​ മോദിയുടെ നീക്കം. ആഗോള എണ്ണവില നിർണയിക്കുന്നതിൽ ഇതോടെ ഇന്ത്യക്ക്​ പ്രധാനപങ്കുവഹിക്കാനുമെന്നും അദ്ദേഹം പറഞ്ഞു.

'നോക്കൂ... ഞാൻ പ്രധാനമന്ത്രി ന​േരന്ദ്രമോദിയെ അഭിനന്ദിക്കുന്നു. അന്താരാഷ്​ട്ര വില നിർണയിക്കുന്നതിനും സോളാർ ഊർജ ഉപയോഗം ഗതാഗത മേഖലയിൽ ഉപയോഗപ്പെടുത്താനും ഇത്​ വഴിവെക്കും. മോദിയുടെ നീക്കം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ അന്താരാഷ്​ട്ര എണ്ണവിലയെ ഇന്ത്യക്ക്​ നിയന്ത്രിക്കാനാകും' -എണ്ണവില നിയന്ത്രണത്തിന്​ സംസ്​ഥാന നിക​ുതി കുറക്കാൻ നീക്കമു​ണ്ടോയെന്ന ചോദ്യത്തിനാണ്​ മന്ത്രിയുടെ മറുപടി.

ആഗോളവിപണിയിൽ ഉൽപാദനവും ആവശ്യകതയുമാണ്​ വില നിർണയിക്കുക. ആവശ്യകത കുറച്ചുകൊണ്ടുവരികയാണെങ്കിൽ രാജ്യത്തെ വിലയിൽ നിയന്ത്രണമുണ്ടാകും. അതിനാലാണ്​ രാജ്യത്ത്​ വൈദ്യുത വാഹനങ്ങൾ കൊണ്ടുവരാൻ മോദിജി തീരുമാനിച്ചത്​. ഞങ്ങൾക്ക്​ എണ്ണവില നിയന്ത്രിക്കാൻ കഴിയും -വിശ്വാസ്​ സാരങ്ക്​ പറഞ്ഞു.

പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ്​ നികുതി ഏർപ്പെടുത്തുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​​ മധ്യപ്രദേശ്​. പെട്രോളിന്​ 4.50 രൂപയും ഡീസലിന്​ 2 രൂപയുമാണ്​ വാറ്റ്​.

സംസ്​ഥാനത്ത്​ പെട്രോൾ വില നൂറുരൂപ കടന്നിരുന്നു. രാജ്യത്ത്​ ആദ്യമായി രാജസ്​ഥാനിലെ ശ്രീഗംഗാനഗറിലും മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുമാണ്​ പെട്രോൾ വില നൂറുകടന്നത്​. ഇന്ധനവില കുറക്കുന്നതിന്​ അസം, മേഘാലയ തുടങ്ങിയ സംസ്​ഥാനങ്ങൾ വാറ്റ്​ നിരക്ക്​ കുറച്ചിരുന്നു. 

Full View

Tags:    
News Summary - As Fuel Prices Soar Madhya Pradesh Minister Congratulates PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.