Posted On
date_range Updated On
date_range കെജ്രിവാളിെൻറ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ ഭാര്യാ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ബൻസാലിനെതിരെ അന്വേഷണം ആരംഭിച്ചു.
ഡൽഹി പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം.
വ്യാജ കമ്പനികളെ ഉപയോഗിച്ച് ഒാവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.