Posted On
date_range Updated On
date_range എ.എ.പി മന്ത്രിസഭയിലും അഴിച്ചുപണി; ജലവിഭവ വകുപ്പ് കെജ്രിവാൾ ഏറ്റെടുത്തു
ന്യൂഡൽഹി: മോദി മന്ത്രിസഭയിൽ മാറ്റങ്ങൾ വന്നതിന് പിന്നാലെ അഴിച്ചുപണിയുമായി കെജ്രിവാൾ മന്ത്രിസഭയും. കെജ്രിവാൾ ജലവിഭവ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തു.
2015-ൽ മുഖ്യമന്ത്രിയായ ശേഷം വകുപ്പുകൾ ഒന്നും ഏറ്റെടുക്കാതിരുന്ന കെജ് രിവാൾ രണ്ട് വർഷത്തിനു ശേഷമാണ് ഒരു വകുപ്പ് ഏറ്റെടുക്കുന്നത്. നിലവിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്രപാൽ ഗൗതമിന്‍റെ പ്രകടനത്തിലെ അതൃപ്തിയെ തുടർന്നാണ് കെജ് രിവാൾ വകുപ്പ് ഏറ്റെടുത്തത്.
കെജ് രിവാൾ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനെ പ്രതിപക്ഷം രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.