സെന്തിൽ ബാലാജി

ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റു ചെയ്ത് ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജി രാജിവെച്ചു. പുഴൽ സെൻട്രൽ ജയിലിൽനിന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് അയക്കുകയായിരുന്നു.

മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് രാജി നൽകിയത്. ജയിലിലായശേഷം വകുപ്പില്ലാ മന്ത്രിയായാണ് മന്ത്രിസഭയിൽ തുടർന്നത്. അറസ്റ്റിലാകും മുമ്പ് വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു സെന്തിൽ ബാലാജി.

2011-15 കാലയളവിൽ ജയലളിത സർക്കാറിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് കേസ്. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം ജൂൺ 14നാണ് ബാലാജി അറസ്റ്റിലായത്. നിരവധി തവണ ജാമ്യഹരജികൾ നൽകിയെങ്കിലും കോടതികൾ തള്ളുകയായിരുന്നു.

Tags:    
News Summary - Arrested Tamil Nadu Minister Senthil Balaji Resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.