ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയും സഹായികളെയും ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികളാണ് ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പരാതി നൽകിയത്.
ജ്യോതി ശർമക്കും കൂട്ടാളികൾക്കുമെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. നേരത്തെ നാരായൺപൂർ പൊലീസ് ഇവർക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്നാണ് ഓർച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അതേസമയം, കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കത്തോലിക്ക സഭ. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ വെളിപ്പെടുത്തിയിരുന്നു.
വിഷയം ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കും. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോയതെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളെ നേരത്തെ പരിചയമുണ്ട്. പാചക ജോലി ചെയ്യുന്ന 10000 രൂപ മാസശമ്പളം ലഭിക്കുമായിരുന്നു എന്നും കമലേശ്വരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.