കോവിഡ്​ വാക്​സിൻ: കഴിഞ്ഞ ദിവസം രജിസ്​റ്റർ ചെയ്​തത്​ 1.33 കോടി പേർ; ഭൂരിപക്ഷത്തിനും​ സ്ലോട്ട്​ ലഭിച്ചില്ല

ന്യൂഡൽഹി: 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്കായി വാക്​സിൻ രജിസ്​​ട്രേഷൻ ആരംഭിച്ചതിന്​ പിന്നാലെ ഇതിനായി കഴിഞ്ഞ ദിവസം മാത്രം കോവിൻ പോർട്ടലിലെത്തി രജിസ്​റ്റർ ചെയ്​തത്​ 1.33 കോടി പേർ. ബുധനാഴ്​ച വൈകീട്ട്​ നാല്​ മണി മുതലാണ്​ രജിസ്​ട്രേഷൻ ആരംഭിച്ചത്​. രജിസ്​റ്റർ ചെയ്യാനായി ആളുകൾ കൂട്ടത്തോടെ എത്തിയത്​ സാ​ങ്കേതിക തകരാറിനും ഇടയാക്കി.

അതേസമയം, ബുധനാഴ്​ച രജിസ്​റ്റർ ചെയ്​ത ഭൂരിപക്ഷം പേർക്കും സ്ലോട്ട്​ ലഭിച്ചില്ലെന്നാണ്​ റിപ്പോർട്ടുകൾ. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഇതുവരെ വാക്​സിൻ ലഭ്യമായിട്ടില്ല. ഇതാണ്​ ഇവർക്ക്​ സ്ലോട്ട്​ ലഭിക്കാത്തിന്​ കാരണം. ഓരോ മിനിറ്റിലും വാക്​സിൻ രജിസ്​ട്രേഷനായുള്ള വെബ്​സൈറ്റിൽ 27 ലക്ഷം പേർ എത്തുന്നുവെന്നാണ്​ കേന്ദ്രസർക്കാറി​െൻറ കണക്ക്​.

18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവക്ക്​ കേന്ദ്രസർക്കാർ നൽകുന്ന വാക്​സിൻ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക്​ അനുവാദമില്ല. ഇവർക്കായി നിർമാതാക്കളിൽ നിന്ന്​ സംസ്ഥാന സർക്കാറുകൾ നേരിട്ട്​ വാക്​സിൻ വാങ്ങണം. സ്വകാര്യ ആശുപത്രികളിൽ നിന്നും ഇവർക്ക്​ വാക്​സിൻ സ്വീകരിക്കാം.

Tags:    
News Summary - Around 1.33 Crore Apply For Covid Vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.