ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോക്ക് കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വനിതകൾക്ക് നേരെയുള്ള ആക്രമണത്തിനെതിരായി ഒരു കോടിയോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെൻറിൽ വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയാണ് എൻ.സി.പി നേതാവ് ഫൗസിയ ഖാന്റെ ചോദ്യത്തിന് പാർലമെന്റിൽ മറുപടി നൽകിയത്.
2018 ലെ ക്രിമിനൽ നിയമഭേദഗതിയിൽ ബലാത്സംഗക്കേസിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. വിചാരണയും രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. ലൈംഗിക കുറ്റവാളികളെ കുറിച്ച് ഡാറ്റാബേസും ലൈംഗികാതിക്രമക്കേസുകളിൽ അന്വേഷണം ട്രാക്ക് ചെയ്യുന്നതിനായി അന്വേഷണ ട്രാക്കിങ് സിസ്റ്റവും ആഭ്യന്തര മന്ത്രാലയം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചു.
കേന്ദ്ര -സംസ്ഥാന ഫോറൻസിക് ലാബുകളിൽ ഡി.എൻ.എ അനലൈസിങ് യൂനിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.