കെ.സി വേണുഗോപാൽ കോമാളി; രാഹുലിനോട്​ ദയ തോന്നുന്നു- കർണാടക കോൺഗ്രസ്​ നേതാവ്​

ബെംഗളൂരു: എക്​സിറ്റ്​ പോളുകളിൽ കോൺഗ്രസിൻെറ പരാജയം പ്രവചിച്ചതിനു പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ​ കർണാടക കോൺഗ്രസ്​ നേതാവ്​. റോഷൻ ബെയ്​ഗ്​ ആണ്​ പാർട്ടിയെയും നേതൃത്വ​ത്തെയും വിമർശിച്ച്​ രംഗ​െത്തത്തിയത്​. കെ.സി വേണുഗോപാൽ കോമാളിയാണെന്നും സിദ്ധരാമയ്യക്ക്​ ധാർഷ്​ട്യമാണെന്നും ബെയ്​ഗ്​ ആരോപിച്ചു.

കെ.സി വേണുഗോപാൽ കോമാളിയാണ്​. എനിക്ക്​ രാഹുൽ ഗാന്ധിയോട്​ ദയ തോന്നുന്നു. വേണുഗോപാലിനെ പോലുള്ള കോമാളികൾ, സിദ്ധരാമയ്യയു​െട ധാർഷ്​ട്യ ​മനോഭാവം, ഗുണ്ടു റാവുവിൻെറ പരാജയപ്പെട്ട പ്രകടനങ്ങ​ളിൽ നിന്നെല്ലാം മനസിലാകുന്നത്​ ഫലം ഇതുതന്നെയായിരിക്കും എന്നാണ്​- ബെയ്​ഗ്​ കുറ്റപ്പെടുത്തി.

നേരത്തെ, കർണാടകയിലെ കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യ സർക്കാറിൽ ഉപ മുഖ്യമന്ത്രി സ്​ഥാനം ബെയ്​ഗ്​ ആഗ്രഹിച്ചിരുന്നു. അതു ലഭിക്കാത്തതു മൂലം മാറ്റി നിർത്തുകയാ​െണന്ന പരാതിയും ബെയ്​ഗിനുണ്ടായിരുന്നു. കർണാടകയിൽ ക്രിസ്​ത്യാനികൾക്ക്​ സീറ്റൊന്നും ലഭിച്ചില്ല. മുസ്​ലീംകൾക്ക്​ ഒരു സീറ്റ്​ മാത്രമാണ്​ ലഭിച്ചത്​. ഇൗ സമുദായങ്ങളെ അകറ്റി നിർത്തുകയണെന്നും ബെയ്​ഗ്​ പറഞ്ഞിരുന്നു.

Tags:    
News Summary - arnataka Lawmaker Calls Congress Leader "Buffoon" - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.