സോണിയാ ഗാന്ധിക്കെതിരായ വിവാദ പരാമർശം: അര്‍ണബിനെ 12 മണിക്കൂർ ചോദ്യം ചെയ്​തു​

മുംബൈ: കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ റിപബ്ലിക് ടി.വി സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. നാഗ്​പൂരിലെ സദർ ബസാർ പൊലീസ്​ രജിസ്​റ്റ ർ ചെയ്​ത കേസിലായിരുന്നു നടപടി.

അർണബിനെതിരായ ​കേസ്​ സെന്‍ട്രല്‍ മുംബൈയിലെ എൻ.എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേ ഷനിലേക്ക്​ മാറ്റിയിരുന്നു. തിങ്കളാഴ്​ച രാവിലെ ഒമ്പതുമണിയോടെ സ്​റ്റേഷനില്‍ വിളിച്ചു വരുത്തിയ അര്‍ണബിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണിവരെ ചോദ്യം ചെയ്​തതായി​ ഡെപ്യൂട്ടി കമീഷണർ അഭിനാഷ്​ കുമാർ അറിയിച്ചു.

സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് നല്‍കിയ പരാതിയില്‍ നാഗ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ്​ പ്രകാരം കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മൂന്നാഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്​റ്റ്​ ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക, രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ മതപരമോ വംശീയമോ ആയ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിക്കുക, ഒരു മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക, വ്യക്തിയെ അപകീർത്തിപ്പെടുത്തുക എന്നിവയാണ് അര്‍ണബിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. ചോദ്യം ചെയ്യലിന്​ ഹാജരാകാൻ മുംബൈ പൊലീസ് രണ്ട് തവണ അർണബിന്​​ നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്​ച ചോദ്യം ചെയ്യലിന് ഹാജരായത്.

12 മണിക്കൂറിലധികം പൊലീസ് ചോദ്യം ചെയ്തതായി റിപബ്ലിക് ടിവി വെബ്‌സൈറ്റിലെ പ്രസ്താവനയിലും അര്‍ണബ് ഗോസ്വാമി പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞതായും അര്‍ണബ് വിശദീകരിച്ചു.

Tags:    
News Summary - Arnab Goswami interrogated for 12 hours - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.