സിക്കിമിൽ മഞ്ഞുവീഴ്ച; അതിർത്തിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ച തുടരുന്ന സിക്കിമിലെ അതിർത്തിയിൽ കുടുങ്ങിയ 447 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. സിക്കിമിലെ ഇന്ത്യ -ചൈന അതിർത്തിയിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്.
പ്രദേശത്ത് താപനില മൈനസ് ഡിഗ്രിയിലെത്തിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് വഴി അടഞ്ഞതോടെ സഞ്ചാരികൾ നാഥുലാ -ഗാങ്ടോക്ക് റോഡിൽ കുടുങ്ങുകയായിരുന്നു. വടക്കൻ സിക്കമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമോണ് നാഥുല.
155 വാഹനങ്ങളിലെ സഞ്ചാരികളാണ് 15 കിലോമീറ്ററിനുള്ളിൽ കുടുങ്ങിയത്. വാഹനങ്ങൾ മഞ്ഞിൽ തെന്നി വഴുതി നീങ്ങാൻ തുടങ്ങിയതോടെ സൈന്യത്തെ അറിയിക്കുകയായിരുന്നു. സൈനിക വാഹനങ്ങളിൽ രക്ഷെപ്പടുത്തിയ സഞ്ചാരികളെ മിലിട്ടറി ക്യാമ്പിലെത്തിച്ചു.
സഞ്ചാരികൾക്ക് ഭക്ഷണം, താമസ സൗകര്യം, അടിയന്തര ചികിത്സ സഹായം എന്നിവയും സൈന്യം ലഭ്യമാക്കി. 26 പേരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.