ഷെഹ്​ല റാഷിദിന്‍റെ ആരോപണം തള്ളി സൈന്യം; അറസ്റ്റ് ചെയ്യണമെന്ന് പരാതി

ന്യൂഡൽഹി: കശ്മീരിൽ എല്ലാം സൈന്യത്തിന്‍റെ കീഴിലാണെന്ന ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ഷെഹ്​ല റാഷിദ ിന്‍റെ ആരോപണം തള്ളി ഇന്ത്യൻ സൈന്യം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഷെഹ്​ല ഉന്നയിക്കുന്നത്. ഇത്തരം സ്ഥിരീകരണമ ില്ലാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കി.

അതേസമയം, സൈന്യത്തി നെതിരെയും കേന്ദ്ര സർക്കാറിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഷെഹ്​ലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് പരാതി നൽകിയത്.

തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് ഷെഹ്​ല സൈന്യത്തിനെതിരെയും കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെയും രംഗത്തുവന്നത്. ജമ്മു കശ്മീരിന്‍റെ ക്രമസമാധാന പാലനത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും എല്ലാം സൈന്യത്തിന്‍റെ അധികാരത്തിലാണെന്നാണ് ജനങ്ങൾ പറയുന്നത് എന്നായിരുന്നു ഷെഹ്​ലയുടെ ഒരു ട്വിറ്റ്.

മറ്റൊരു ട്വീറ്റിൽ, 'സായുധസേന രാത്രി വീടുകളിൽ കയറി പുരുഷൻമാരെ കൊണ്ടുപോകുന്നു, വീട് തകിടം മറിക്കുന്നു, ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നു' എന്നും ആരോപിച്ചിരുന്നു.

ഷോപിയാൻ മേഖലയിൽനിന്ന് നാലു പേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളിൽ ഭയം ഉണ്ടാക്കാൻ പിടിച്ചു കൊണ്ടുപോയവർ കരയുന്നത് പുറത്തേക്ക് കേൾക്കാൻ മൈക്ക് സ്ഥാപിച്ചുവെന്നും മറ്റൊരു ട്വീറ്റിൽ ഷെഹ്​ല കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - army-rejects-shehla-rashids-allegations-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.