Posted On
date_range Updated On
date_range കശ്മീരിലെ സൈനികൻ പെൺകുട്ടികൾക്കൊപ്പം പിടിയിൽ
ശ്രീനഗർ: കശ്മീരിലെ ബന്ദിപുര സൈനിക പോസ്റ്റിലെ പട്ടാളക്കാരനെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കൊപ്പം ശ്രീനഗർ എയർപോർട്ടിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുമായി ഡൽഹിയിലേക്ക് പോവാൻ ഒരുങ്ങവെയാണ് അറസ്റ്റിലായത്. ഇവരെന്തിനാണ് ഡൽഹിയിലേക്ക് പുറപ്പെട്ടതെന്ന് വ്യക്തമല്ല.
ചോദ്യംചെയ്യലിൽ പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. അന്വേഷണം തുടരുകയാണ്. രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിൽപെട്ട സൈനികനാണ് പിടിയിലായത്. സംഭവത്തിൽ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.