Posted On
date_range Updated On
date_range നിയന്ത്രണരേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു, തിരച്ചിൽ ശക്തമാക്കി സൈന്യം
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ സുരക്ഷാസേന വധിച്ചു. മറ്റുള്ളവർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഭീകരരും സേനയും തമ്മിൽ വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ട്.
ഭീകരരുടെ നുഴഞ്ഞകയറ്റ ശ്രമം തിരിച്ചറിഞ്ഞതോടെ നിയന്ത്രണരേഖയിൽ കാവൽ നിന്നിരുന്ന സൈനികർ ശക്തമായി തിരിച്ചടിച്ചു. രക്ഷപ്പെട്ട ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ശക്തമാക്കിയെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.