സൈന്യം രാഷ്​ട്രീയത്തിൽനിന്ന്​ ഏറെ അകലെയെന്ന്​ ബിപിൻ റാവത്ത്​

ന്യൂഡൽഹി: സായുധ സേനകള്‍ എക്കാലവും രാഷ്​ട്രീയത്തിൽനിന്ന് ഏറെ അകലെയാണെന്ന്​ സംയുക്​ത സേന മേധാവിയായി (സി.ഡി.എസ്​) ചുമതലയേറ്റ ജനറൽ ബിപിൻ റാവത്ത്​. കരസേന മേധാവി ആയിരിക്കേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്​താവന വിവാദമായ പശ്ചാത്തലത്തിലാണ്​ ബിപിൻ റാവത്തി​​െൻറ പ്രതികരണം.

നാവികസേനയും വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കും. സേനകളെ യോജിപ്പിച്ച് നിര്‍ത്തുന്നത്​ ശ്രമകരമായ ദൗത്യമാണെന്നും ബുധനാഴ്​ച ചുമതലയേറ്റശേഷം അദ്ദേഹം മാധ്യമങ്ങ​േളാട്​ പറഞ്ഞു. സി.ഡി.എസ് എല്ലാ സൈനിക വിഭാഗങ്ങളോടും നിഷ്​പക്ഷനായായിരിക്കും പ്രവർത്തിക്കുക. അധികാരത്തിലിരിക്കുന്ന സര്‍ക്കാറി​​െൻറ നിർദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ്​ ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

പുതു വര്‍ഷവും പുതിയ ദശകവും ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക്​ ഒരു പുതിയ സംയുക്​ത സേനാ മേധാവിയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്​ ബിപിൻ റാവത്തിനെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തു. പുതിയ ഉത്തരവാദിത്തത്തില്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. വലിയ ഉത്സാഹത്തോടെ ഇന്ത്യയെ ഏറെക്കാലം സേവിച്ച മിടുക്കനായ ഉദ്യോഗസ്ഥനാണ് ബിപിന്‍ റാവത്ത് എന്നും മോദി വ്യക്​തമാക്കി. കരസേന മേധാവിയായിരുന്ന ബിപിൻ റാവത്ത്​ ചൊവ്വാഴ്​ചയാണ്​ വിരമിച്ചത്​.

മൂന്നു​ സേനാവിഭാഗങ്ങളിലേക്കുമുള്ള പടക്കോപ്പുകൾ വാങ്ങുന്നതി​​െൻറ നടപടിക്രമങ്ങൾ ചിട്ടപ്പെടുത്താനും സൈന്യത്തി​​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള ദൗത്യമാണ്​ സി.ഡി.എസിന്​.

Tags:    
News Summary - army is distant from politics said bipin rawat -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.