മണിപ്പൂരിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടു സായുധവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇംഫാൽ ഈസ്റ്റിൽ കാങ്പോക്പിക്കു സമീപമാണ് സംഭവം. വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പൊലീസിനെയും കേന്ദ്ര സേനകളെയും നിയമിച്ചിട്ടുണ്ട്. അടുത്തിടെ തെങ്നൂപാലിൽ രണ്ടു വിഭാഗങ്ങൾക്കിടയിലെ വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ വർഷം മണിപ്പൂരിനെ ചോരക്കളമാക്കിയ സംഘർഷങ്ങളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 219 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പകുതിയിലേറെ ജനസംഖ്യയുള്ള മെയ്തെയ്കൾ ഒരുവശത്തും 40 ശതമാനത്തിലേറെയുള്ള നാഗകൾ, കുക്കികൾ എന്നിവർ മറുവശത്തുമായാണ് സംഘർഷം.

തെരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ശേഷിക്കെയാണ് പുതിയ സംഭവം. ഇത് മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്. മണിപ്പൂരിൽ ഏപ്രിൽ 19 നും 26 നും രണ്ട് ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Armed group clash claims 2 lives in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.