പൊ​തു​വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

ന്യൂ​​ഡ​​ൽ​​ഹി: പൊ​​തു​​വി​​ത​​ര​​ണ സ​​മ്പ്ര​​ദാ​​യം (പി.​​ഡി.​​എ​​സ്) തു​​ട​​രാ​​നും ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​മു​​ള്ള പ​​ദ്ധ​​തി​​ക്ക് കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ​​യു​​ടെ അം​​ഗീ​​കാ​​രം. സാ​​ർ​​ഥ​​ക്-​​പി.​​ഡി.​​എ​​സ് എ​​ന്ന പ​​ദ്ധ​​തി​​ക്ക് സാ​​മ്പ​​ത്തി​​ക​​കാ​​ര്യ മ​​ന്ത്രി​​സ​​ഭ സ​​മി​​തി​​യാ​​ണ് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. 25,530 കോ​​ടി രൂ​​പ​​യാ​​ണ് പ​​ദ്ധ​​തി​​ക്കാ​​യി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ദേ​​ശീ​​യ ഭ​​ക്ഷ്യ​​സു​​ര​​ക്ഷ നി​​യ​​മ​​ത്തി​​ന് കീ​​ഴി​​ൽ ഭ​​ക്ഷ്യ​​ധാ​​ന്യ നീ​​ക്ക​​വും കൈ​​കാ​​ര്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ല​​വി​​ലെ ര​​ണ്ട് പ​​ദ്ധ​​തി​​ക​​ൾ സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ പ​​ദ്ധ​​തി. റേ​​ഷ​​ൻ വി​​ത​​ര​​ണം സു​​ഗ​​മ​​മാ​​ക്കു​​ക​​യും ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളു​​ടെ ന​​ഷ്ടം ഒ​​ഴി​​വാ​​ക്കു​​ക​​യും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു​​ള്ള സേ​​വ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യു​​മാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഭ​​ക്ഷ്യ​​ധാ​​ന്യ നീ​​ക്ക​​ത്തി​​ന് പ​​ദ്ധ​​തി​​യി​​ലൂ​​ടെ തു​​ട​​ർ​​ന്നും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്നും അ​​റി​​യി​​ച്ചു.

Tags:    
News Summary - Approval for the plan to strengthen public distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.