ന്യൂഡൽഹി: നാമനിർദേശ പത്രികക്കൊപ്പം നൽകിയ പ്രകടന പത്രികയിലെ ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനാർഥി ശശി തരൂരിനെ വെട്ടിലാക്കി. ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങൾ ഇല്ലാത്ത ഭൂപടമാണ് പ്രകടന പത്രികക്കൊപ്പം ചേർത്തതെന്ന് തിരിച്ചറിഞ്ഞ തരൂർ പിന്നീട് അച്ചടി പിശകിന് നിരുപാധികം മാപ്പു പറഞ്ഞു.
കോൺഗ്രസിൽ വികേന്ദ്രീകരണം നടക്കണമെന്നും കീഴ്ഘടകങ്ങൾക്ക് കൂടുതൽ പ്രവർത്തനാധികാരം നൽകണമെന്നും നിർദേശിക്കുന്ന വമ്പൻ പ്രകടന പത്രികയാണ് തരൂർ തയാറാക്കിയത്. അതിനൊപ്പമുള്ള ഭൂപടത്തിലെ തെറ്റ് ടി.വി ചാനലുകളിലെ ചിത്രങ്ങളിൽ നിന്ന് മനസിലാക്കിയ ബി.ജെ.പി വിഷയം ഏറ്റെടുത്തു. സ്ഥാനാർഥിയായ തരൂരിന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയൂ എന്ന പരാമർശത്തോടെ കോൺഗ്രസ് ഒഴിഞ്ഞു മാറി. ഇതിനു പിന്നാലെയാണ് തരൂർ സമൂഹ മാധ്യമങ്ങളിൽ മാപ്പു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.