ബംഗളൂരു: നാഗർഹോളെ വന്യജീവി സേങ്കതത്തിലൂടെയുള്ള റോഡുകളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ വാഹനയാത്ര നിരോധിച്ചത് സുപ്രീംകോടതി ശരിവെച്ചു. രാത്രിയാത്ര നിരോധനത്തിനെതിരെ മാനന്തവാടി- മൈസൂർ റോഡ് ജോയൻറ് ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതോടെ കർണാടക ഹൈകോടതിയിലും സുപ്രീംകോടതിയിലുമായി എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമായത്. ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകമാണ് ഹരജി നൽകിയത്. 2008ൽ അന്നത്തെ ഡെപ്യൂട്ടി കമീഷണറായിരുന്ന പി. മണിവണ്ണൻ നാഗർഹോളെ കടുവാ സേങ്കതം വഴിയുള്ള മാനന്തവാടി- മൈസൂർ റോഡിൽ രാത്രിയാത്ര നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. വൈൽഡ്ലൈഫ് ബയോളജിസ്റ്റായ സഞ്ജയ് ഗുബ്ബി സമർപ്പിച്ച നിർദേശത്തെ തുടർന്നായിരുന്നു ഇത്. കൂടുതൽ വനഭാഗങ്ങൾ ഒഴിവാക്കി പാത വഴിതിരിച്ചുവിടുന്നതിനായി അന്നത്തെ കർണാടക പരിസ്ഥിതി-വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മീര സക്സേനയെ ചെയർമാനാക്കി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചു.
പ്രധാനപാത 29 കിലോമീറ്റർ വനഭാഗം ചുറ്റിയിരുന്നത് പുതിയപാത നിർദേശത്തിൽ 19 കിലോമീറ്ററായി കുറക്കുകയും ദമ്മനകെട്ട മുതൽ ഉദ്ബൂർ വരെയുള്ള സമാന്തര റോഡിന് സർക്കാർ അനുമതി നൽകുകയും ചെയ്തു. 2010ൽ സമാന്തര പാതക്ക് കർണാടക സർക്കാർ 18 കോടി രൂപ അനുവദിച്ചു. മഗ്ഗ, സോഹള്ളി, മരാളി തുടങ്ങിയ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പാതയാണ് സമാന്തരമായി തുറന്നുനൽകിയത്. പാത വഴിമാറ്റിയത് വനസേങ്കതത്തിന് സമീപത്തെ 11 വില്ലേജുകൾക്കാണ് സഹായകമായത്. 30,000ത്തോളം പേർ താമസിക്കുന്ന ഇൗ ഗ്രാമങ്ങളിലേക്ക് മതിയായ റോഡ് സൗകര്യം നേരത്തേയുണ്ടായിരുന്നില്ല.
മാനന്തവാടി-കാട്ടിക്കുളം-കുട്ട- ഗോണിക്കുപ്പ- ഹുൻസൂർ റോഡും മാനന്തവാടി- ബാവലി- ഹാൻറ്പോസ്റ്റ്- എച്ച്.ഡി കോട്ട റോഡുമാണ് മാനന്തവാടിയിൽനിന്ന് ൈമസൂരിലേക്കുള്ളത്. ഇതിൽ ദൂരം കൂടുതലുള്ള മാനന്തവാടി- കുട്ട വഴിയാണ് വയനാട്ടിൽനിന്ന് ൈമസൂരിലേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസടക്കമുള്ള വാഹനങ്ങൾ രാത്രിയാത്ര നടത്തുന്നത്. ബന്ദിപ്പൂർ കടുവ സേങ്കതത്തിലൂടെയും നാഗർഹോെള കടുവ സേങ്കതത്തിലൂടെയുമുള്ള രാത്രി യാത്ര വിലക്കിയതോടെയാണ് വാഹനങ്ങൾ ഇൗ പാതയിലേക്ക് മാറിയത്. തുടർന്ന് യാത്രാക്ലേശം ചൂണ്ടിക്കാട്ടി രാത്രിയാത്രാ നിരോധനത്തിനെതിരെ മാനന്തവാടി- മൈസൂർ റോഡ് ജോയൻറ് ആക്ഷൻ കൗൺസിൽ കർണാടക ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു.
നാഗർഹോളെ കടുവ സേങ്കതത്തിലെ രാത്രിയാത്ര നിരോധനം ശരിവെച്ച സുപ്രീംകോടതി പാതയുടെ ഒരു ഭാഗം വഴിതിരിച്ചുവിട്ടതും ശരിവെച്ചു. ബന്ദിപ്പുർ വഴിയുള്ള ദേശീയപാതകളിലെ രാത്രിയാത്ര നിരോധനത്തിനെതിരെ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കർണാടകക്കുവേണ്ടി ഹാജരാവുന്ന അനിത ഷേണായി തന്നെയാണ് ഇൗ കേസിലും ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.