മോദിയെ ശിവജിയുമായി താരതമ്യം ചെയ്ത് പുസ്തകം; കടുത്ത താക്കീതുമായി ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറാത്താ സാമ്രാജ്യ സ്ഥാപകൻ ശിവജിയുമായി താരതമ്യം ചെയ്തുള്ള പുസ്തകത്തെ ചൊ ല്ലി വിവാദം. പുസ്തകം കൈയിൽ വെക്കുന്നവർ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട് വീറ്റിൽ പറഞ്ഞു.

'ആജ് കെ ശിവജി; നരേന്ദ്ര മോദി' (ഇന്നത്തെ ശിവജി; നരേന്ദ്ര മോദി) എന്ന പുസ്തകമാണ് വിവാദമുയർത്തിയിരിക്കുന്നത്. ബി.ജെ.പി നേതാവ് ജയ് ഭഗവാൻ ഗോയലാണ് പുസ്തകം രചിച്ചത്.

മഹാരാഷ്ട്ര ബി.ജെ.പി ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു. ഛത്രപതി ശിവജിയുമായി ലോകത്ത് ഒരാളെയും താരതമ്യം ചെയ്യാനാകില്ല. ഒരു സൂര്യനും ഒരു ചന്ദ്രനും എന്നപോലെ ഒരു ശിവജി മാത്രമേയുള്ളൂ. മഹാരാഷ്ട്ര‍യിലെ ജനങ്ങളെ അപമാനിക്കാൻ ഗോയൽ നേരത്തെയും ശ്രമിച്ചിട്ടുണ്ട് -റാവുത്ത് പറഞ്ഞു.

മോദിയെ പ്രീതിപ്പെടുത്താനായി ഏതെങ്കിലും ചെരിപ്പുനക്കികളാവും ഇത്തരമൊരു പുസ്തകമെഴുതിയതെന്ന് സഞ്ജയ് രാവുത്ത് നേരത്തെ പറഞ്ഞിരുന്നു.

ബി.ജെ.പി രാജ്യസഭാംഗമായ ഛത്രപതി സംഭാജി രാജെ പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പുസ്തകവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് പാർട്ടി വക്താവ് പ്രസ്താവിച്ചു. എഴുത്തുകാരന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് പുസ്തകത്തിലുള്ളതെന്നും വക്താവ് പറഞ്ഞു. വിവാദമായ ഭാഗങ്ങൾ പുന:പരിശോധിക്കാൻ തയാറാണെന്ന് രചയിതാവ് ജയ് ഭഗവാൻ ഗോയലും പ്രഖ്യാപിച്ചിട്ടുണ്ട്.

പുനെയിൽ പുസ്തകത്തിനെതിരെ എൻ.സി.പിയും സംബാജി ബ്രിഗേഡും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Tags:    
News Summary - Anyone caught with book comparing Modi to Shivaji will face dire consequences: Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.