ഉത്സവകാലത്ത്​ കോവിഡ്​ മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ 26 ലക്ഷം രോഗികളുണ്ടായേക്കാമെന്ന്​ പഠനം

ന്യൂഡൽഹി: ഉത്സവകാലത്ത്​ കോവിഡ്​ മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ 26 ലക്ഷം രോഗികളുണ്ടാവുമെന്ന്​ സർക്കാർ സമിതിയുടെ മുന്നറിയിപ്പ്​. ശൈത്യകാലത്ത്​ കോവിഡ്​ വ്യാപനം വർധിക്കുമെന്ന്​ സമിതി നേരത്തെ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു ഇതിന്​ പിന്നാലെയാണ്​ പുതിയ വിവരങ്ങളും പുറത്ത്​ വരുന്നത്​. ഇന്ത്യയിൽ ദസ്​റ ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ്​ മുന്നറിയിപ്പ്​.

വി.കെ പോളി​െൻറ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. ഇന്ത്യയിലെ കോവിഡ്​ വ്യാപന തോതിനെ കുറിച്ചും ലോക്​ഡൗൺ സ്വാധീനങ്ങളെ കുറിച്ചുമായിരുന്നു പഠനം.

ഒരു മാസത്തിനുള്ള 26 ലക്ഷം പേർക്ക്​ വരെ കോവിഡ്​ ബാധിച്ചേക്കാം. ശൈത്യകാലത്ത്​ കോവിഡി​െൻറ രണ്ടാം തരംഗമുണ്ടായേക്കാമെന്നും സമിതി കണ്ടെത്തി. ജില്ലാതലങ്ങളിലും അതിന്​ മുകളിലെ തലങ്ങളിലുമുള്ള ലോക്​ഡൗൺ ഇനി കാര്യക്ഷമമാവില്ല. അടുത്ത വർഷം ആദ്യത്തോടെ കോവിഡ്​ രാജ്യത്ത്​ നിയന്ത്രണവിധേയമാകുമെന്നും സമിതി വിലയിരുത്തി.

രാജ്യത്തെ കോവിഡ്​ രോഗബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്​ അടുക്കുകയാണ്​. 61,871 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ചത്​. ഇതോടെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 74,94,551 ആയി ഉയർന്നു.

Tags:    
News Summary - Any Laxity During Festivals or Winter Will Result in 26 Lakh New Covid-19 Cases Within a Month: Govt Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.