അനുരാഗ്​ ശ്രീവാസ്​തവ പുതിയ വിദേശകാര്യ വക്താവ്​

ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ്​ ഉദ്യോഗസ്ഥൻ അനുരാഗ്​ ശ്രീവാസ്​തവയെ വിദേശമന്ത്രാലയ വക്താവായി നിയമിക്കും. വി ദേശകാര്യ വക്താവ്​ രവീഷ്​ കുമാറിന്​ പകരമാണ്​ അനുരാഗി​​​െൻറ നിയമനം. വിദേശകാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

1999 ഐ.എസ്​.എഫ്​ ബാച്ചുകാരനായ ശ്രീവാസ്​തവ നിലവിൽ എത്യോപ, ആഫ്രിക്കൻ യൂനിയൻ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്​ടിക്കുകയാണ്​​. കൊളംബോയിലെ ഇന്ത്യൻ ഹൈ കമീഷൻ പൊളിറ്റിക്കൽ വിഭാഗത്തി​​െൻറ മേധാവിയായും അന​ുരാഗ്​ ശ്രീവാസ്​തവ പ്രവർത്തിച്ചിട്ടുണ്ട്​.

ഐക്യരാഷ്​ട്ര സഭയിൽ പെർമെനൻറ്​ മിഷൻ ഓഫ്​ ഇന്ത്യക്കായും പ്രവർത്തിച്ച ശ്രീവാസ്​തവ ഓക്​സ്​ഫോഡ്​ സർവകലാശാല ബിരുദധാരിയാണ്​.

നിലവിൽ വിദേശകാര്യ വക്താവായ രവീഷ്​ കുമാറിനെ ഇന്ത്യൻ അംബാസിഡർ പദവിയിലേക്ക്​ മാറ്റുമെന്നാണ്​ റിപ്പോർട്ട്​. 2017 ആഗസ്​തിലാണ്​ രവീഷ്​ കുമാർ വിദേശകാര്യ മന്ത്രാലയത്തിന്​ കീഴിൽ വക്താവായി നിയമിക്കപ്പെട്ടത്​.

Tags:    
News Summary - Anurag Srivastava to replace Raveesh Kumar as Ministry of External Affairs spokesperson - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.